ദേശീയ ഭക്ഷ്യ സുരക്ഷ നിയമത്തിനു കീഴില്‍ കേരളത്തിന് കൂടുതല്‍ ഭക്ഷ്യധാന്യം അനുവദിക്കാനാകില്ലെന്ന് ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ സഹമന്ത്രി സാധ്വി നിരഞ്ജന് ജ്യോതി അറിയിച്ചതായി എ.എം.
ആരിഫ് എം.പി പറഞ്ഞു.
2004 ജനുവരി ഒന്നിന് മുമ്ബ് സര്‍വിസില്‍ പ്രവേശിച്ച ജവഹര്‍ നവോദയ വിദ്യാലയ അധ്യാപകര്‍ക്ക് 1972ലെ സെന്‍ട്രല്‍ സിവില്‍ സര്‍വിസ് പെന്ഷന് റൂള്‍സ് അനുസരിച്ചുള്ള പെന്ഷന് നല്‍കണമെന്ന് കെ. മുരളീധരന് എം.പി ലോക്സഭയില്‍ ആവശ്യപ്പെട്ടു.
പാലിയേക്കര, പന്നിയങ്കര ടോള്‍ ബൂത്തുകളിലൊന്ന് അടച്ചുപൂട്ടുന്നത് പരിശോധിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി രാജ്യസഭയില്‍ ജെബി മേത്തര്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്കി. ടോള്‍ പ്ലാസകള്‍ പിരിച്ചെടുക്കുന്ന ടോള്‍ ഫീ വിവരങ്ങള്‍ പൊതുജനത്തിന് (ihmcl.co.in/etc-transaction-reports) ലഭ്യമാണെന്നും മന്ത്രി പറഞ്ഞു. ഇന്ററര്‍നെറ്റ് ലഭ്യത കുറഞ്ഞ സ്ഥലങ്ങളിലെ മൊബൈല്‍ കവറേജ് വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി ലോക്സഭയില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി യുടെ ചോദ്യത്തിന് മറുപടിയായി സര്‍ക്കാര്‍ അറിയിച്ചു.