തിരുവനന്തപുരം: പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നത് ആഗസ്റ്റ് 22ല്‍നിന്നും 25ലേക്ക് മാറ്റി. ഒന്നാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം വെള്ളിയാഴ്ച രാവിലെ 11ന് ആരംഭിച്ച് ആഗസ്റ്റ് 10ന് വൈകീട്ട് അഞ്ചിന് പൂര്‍ത്തിയാക്കും.
രണ്ടാം അലോട്ട്മെന്റ് ആഗസ്റ്റ് 15ന് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് 16, 17 തീയതികളില്‍ പ്രവേശനം നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് ആഗസ്റ്റ് 22ന് പ്രസിദ്ധീകരിക്കും. പ്രവേശനം ആഗസ്റ്റ് 24ന് പൂര്‍ത്തീകരിച്ച് ഒന്നാം വര്‍ഷ ക്ലാസുകള്‍ ആഗസ്റ്റ് 25ന് ആരംഭിക്കുമെന്നും മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
വി.എച്ച്.എസ്.ഇ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ആഗസ്റ്റ് അഞ്ചിന് രാവിലെ 10 മുതല്‍ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും. ആഗസ്റ്റ് 10ന് വൈകീട്ട് നാലുവരെ പ്രവേശനം നേടാം. ഒന്നാം ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിച്ചവര്‍ സ്ഥിരം പ്രവേശനം നേടണം. താഴ്ന്ന ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് താല്‍ക്കാലിക പ്രവേശനം നേടാം.