ഷാര്‍ജ ഭരണാധികാരിയുടെ സന്ദര്‍ശനത്തില്‍ പ്രോട്ടോകോള്‍ ലംഘനം ഉണ്ടായെന്ന് ആവര്‍ത്തിച്ച് സ്വപ്ന. വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ ഷാര്‍ജാ ഭരണാധികാരിയുടെ യാത്രാ റൂട്ട് മാറ്റിയെന്നും, മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കരിന്റെയും നിര്‍ദ്ദേശം അനുസരിച്ചാണിത് ചെയ്തതെന്നുമാണ് സ്വപ്ന സുരേഷ് ആരോപിക്കുന്നത്.
ഇരുവരുടേയും നിര്‍ദ്ദേശം അനുസരിച്ചാണ് യാത്രാ ഷെഡ്യൂളില്‍ മാറ്റം വരുത്തി താന്‍ ഷാര്‍ജ ഭരണാധികാരിയെ ക്ലിഫ് ഹൗസില്‍ എത്തിച്ചതെന്നും സ്വപ്ന വ്യക്തമാക്കി.
കോഴിക്കോടേക്കാണ് ഷാര്‍ജ ഭരണാധികാരി എത്തേണ്ടിയിരുന്നത്. അതിന് രേഖകളുണ്ട്. തിരുവനന്തപുരത്തെ പരിപാടിയെ കുറിച്ചോ ക്ലിഫ് ഹൌസ് സന്ദര്‍ശനത്തെ കുറിച്ചോ വിദേശകാര്യ മന്ത്രാലത്തെ അറിയിച്ചിട്ടില്ല. മുഖ്യമന്ത്രിയുടേയും ശിവശങ്കറിന്റെയും നിര്‍ദ്ദേശമനുസരിച്ച് താനാണ് മനോജ് എബ്രഹാമിനെ വിവരമറിയിച്ച് ലീലാ ഹോട്ടലിനെ ഡ്യൂട്ടി ചുമതലയിലുള്ള എസ്പിയോട് ഷാര്‍ജ ഭരണാധികാരിയുടെ റൂട്ട് മാറ്റി ക്ലിഫ് ഹൌസിലേക്ക് നേരിട്ടുള്ള സന്ദര്‍ശനത്തിന് എത്തിക്കാന്‍ ആവശ്യപ്പെട്ടത്.