പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന് കീ ബാത് ഇന്ന് രാവിലെ 11 മണിക്ക് നടക്കും.
പുതിയ രാഷ്ട്രപതി സ്ഥാനമേറ്റ ശേഷമുള്ള ആദ്യ മന് കീ ബാത് ആണ് ഇന്ന്.
രാഷ്ട്രപതിയെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി അധിക്ഷേപിച്ചെന്നതടക്കമുള്ള വിവാദം പ്രധാനമന്ത്രി മന് കീ ബാതില് ചര്‍ച്ചയാകുമോ എന്നത് കണ്ടറിയണം. വിലക്കയറ്റത്തിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മന് കീ ബാത് എന്നതും ശ്രദ്ധേയമാണ്