തിരുവനന്തപുരം: 2021ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ സമര്‍പ്പണം ആഗസ്റ്റ് 3 ന് നടക്കും . ന് മുഖ്യമന്ത്രി പിണറായി വിജയന് അവാര്‍ഡു സമര്‍പ്പണം നിര്‍വഹിക്കും.നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.എന്‍.
വാസവന് അദ്ധ്യക്ഷത വഹിക്കും.2021ലെ ചലച്ചിത്ര അവാര്‍ഡിന്റെ വിശദാംശങ്ങളടങ്ങിയ പുസ്തകം മന്ത്രി വി.ശിവന്‍കുട്ടി മന്ത്രി ആന്റണി രാജുവിന് നല്കി പ്രകാശനം ചെയ്യും. മലയാള സിനിമ : നാള്‍വഴികള്‍ എന്ന റഫറന്‍സ് ഗ്രന്ഥത്തിന്റെ പ്രകാശനം മന്ത്രി ജി.ആര് അനില്‍ നിര്‍വഹിക്കും.
പുരസ്കാര സമര്‍പ്പണച്ചടങ്ങിന് ശേഷം നടക്കുന്ന സംഗീത പരിപാടിയില്‍ മികച്ച പിന്നണി ഗായകര്‍ക്കുള്ള അവാര്‍ഡുകള്‍ നേടിയ സിതാര കൃഷ്ണകുമാര്‍, പ്രദീപ് കുമാര്‍, സംഗീത സംവിധായകനുള്ള പുരസ്കാരം നേടിയ ഹിഷാം അബ്ദുല്‍ വഹാബ്, ജനപ്രീതി നേടിയ ചിത്രത്തിന്റെ സംവിധായകനും പിന്നണി ഗായകനുമായ വിനീത് ശ്രീനിവാസന്, 2020 ലെ പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മ, മുന്‍ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളായ ഷഹബാസ് അമന്, രാജലക്ഷ്മി, ബിജിബാല്‍, സൂരജ് സന്തോഷ്, പിന്നണിഗായകരായ സംഗീത ശ്രീകാന്ത്, രൂപ രേവതി, സൗമ്യ രാമകൃഷ്ണന് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കും.