ഞാലിപ്പൂവന് വിലയില്‍ രണ്ട് മാസം കൊണ്ട് 20 രൂപയിലധികം വര്‍ധന. ഏപ്രിലില്‍ ഞാലിപ്പൂവന് പഴത്തിന് മൊത്തവില 35 രൂപ വരെയും ചില്ലറ വില്പന വില 50 രൂപ വരെയുമായിരുന്നു.
ഇപ്പോള്‍ ഇതാ യഥാക്രമം 55 രൂപ, 70 രൂപ വരെയായി ഉയര്‍ന്നിട്ടുണ്ട്.
മഴ ശക്തമായതോടെ ഉത്പാദനത്തിലുണ്ടായ ഇടിവാണ് വില കൂടാന്‍ കാരണം. ചില സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും കിലോയ്ക്ക് 100 രൂപ വരെയാണ് ഞാലിപ്പൂവന്റെ വില. കേരളത്തില്‍ ഞാലിപ്പൂവന് ഉത്പാദനം കുറവായതിനാല്‍ സംസ്ഥാനത്ത് വില്പനയ്ക്കെത്തുന്നതില്‍ കൂടുതല്‍ മറുനാടന്‍ ആണ്.
പൂവന്‍പഴത്തിനും 50-58 രൂപ വരെയായി വില കൂടിയിട്ടുണ്ട്. പാളയന്തോടന് മറുനാടന്‍ ഏപ്രിലില്‍ 18 രൂപ വരെയായിരുന്നത് നിലവില്‍ 34 രൂപ വരെ ആയിട്ടുണ്ട്.