അട്ടപ്പാടി മധുകൊലക്കേസില്‍ സാക്ഷി വിസ്താരം ഇന്നും തുടരും.പതിനെട്ട് , പത്തൊമ്ബത് സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കുക.
പതിനെട്ടാം സാക്ഷി കാളിമൂപ്പന്‍ വനം വാച്ചറാണ്.പത്തൊമ്ബതാം സാക്ഷി കക്കി തേക്ക് പ്ലാന്റേഷനിലെ ജീവനക്കാരിയും.നേരത്തെ കൂറുമാറിയ വനംവാച്ചര്‍മാരെ പിരിച്ചുവിട്ടതിനാല്‍, ഇരുവരും എന്ത് മൊഴി നല്‍കും എന്നത് നിര്‍ണായകമാണ്.
കേസില്‍ 122 സാക്ഷികളാണ് ആകെയുള്ളത്. ഇതില്‍ 10 മുതല്‍ 17 വരെയുള്ള രഹസ്യമൊഴി നല്കിയ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. ഇവരില്‍ പതിമൂന്നാം സാക്ഷി സുരേഷ് മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയത്. എഴുപേര്‍ രഹസ്യമൊഴി വിചാരണയ്ക്കിടെ തിരുത്തിയിരുന്നു.കേസില്‍ ആകെ 122 സാക്ഷികളുണ്ട്