തിരുവനന്തപുരം: ഒരു കുഴിയുമില്ലാത്ത റോഡുകളാണ് ലക്ഷ്യമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. റോഡില്‍ മുതലക്കുഴികളാണെന്ന് പരിഹസിച്ച് പ്രതിപക്ഷം.
റോഡിലെ കുഴിയടയ്ക്കാതെ ജനത്തിന്റെ നടുവൊടിക്കുകയാണെന്ന് ആരോപിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
പൊതുമരാമത്ത് വകുപ്പില്‍ റെക്കാഡ് പണികളാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 2752കോടിയുടെ 767 പദ്ധതികള്‍ പല ഘട്ടങ്ങളിലാണ്. 760 കോടിയുടെ 117പദ്ധതികള്‍ ടെന്‍ഡറിലാണ്. കിഫ്ബിയുടെ 5354കോടിയുടേയും കെ.എസ്.ടി.പിയുടെ 5032കോടിയുടെയും പണികളും പുരോഗമിക്കുന്നു. നാല് മാസത്തിനിടെ 2175 കോടിയുടെ 330 പദ്ധതികള്‍ പൂര്‍ത്തിയാക്കി.
34.26 കോടി കിഫ്ബി കുഴിയടയ്ക്കാന്‍ നല്കി. 90 റോഡുകളില്‍ ജല അതോറിട്ടിയുടെ പണി നടക്കുന്നു. ഹൈക്കോടതി പ്രതികൂല പരാമര്‍ശം നടത്തിയത് മുഴുവന്‍ മരാമത്ത് റോഡുകളെക്കുറിച്ചല്ല. ആറെണ്ണം മാത്രമായിരുന്നു മരാമത്ത് റോഡുകള്‍. കഴിഞ്ഞ ജൂലായില്‍ ഉണ്ടായിരുന്നത്ര കുഴികള്‍ ഈ ജൂലായില്‍ ഇല്ലെന്നും മന്ത്റി മുഹമ്മദ് റിയാസ് പറഞ്ഞു.