അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ക്കും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും വില കൂടിയ സാഹചര്യത്തില്‍ ഇടതുപക്ഷ എംപി(MP)മാര്‍ രാജ്യസഭ(Rajyasabha)യില്‍ നോട്ടീസ്(notice) നല്കി.
5% GST ചുമത്തിയ നടപടി പിന്‍വലിക്കണമെന്നും ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന വിലക്കയറ്റം സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി അടിയന്തിര പ്രമേയ നോട്ടീസ് നല്കി.
വിവേചനരഹിതമായ വിലക്കയറ്റവും അവശ്യ ഭക്ഷ്യവസ്തുക്കളുടെ ജിഎസ്ടി വര്‍ദ്ധനയും ചര്‍ച്ച ചെയ്യുന്നതിനായി ബിനോയ് വിശ്വം എം പി യും ജോണ്‍ ബ്രിട്ടാസ് എംപിയും 267 റൂള്‍ പ്രകാരം സഭയില്‍ നോട്ടീസ് നല്കി