മദ്രസ വിദ്യാഭ്യാസം മികവുറ്റതാക്കാനുള്ള നീക്കങ്ങള്‍ കാര്യക്ഷമമാക്കി യോഗി സര്‍ക്കാര്‍. മദ്രസ അദ്ധ്യാപകര്‍ക്ക് യോഗ്യത നിശ്ചയിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ഇതുമായി ബന്ധപ്പെട്ടുള്ള നിയമം കൊണ്ടുവരുന്നതിനുള്ള സാദ്ധ്യതകള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരിയാണ്.
സംസ്ഥാനത്തെ മദ്രസ അദ്ധ്യാപകര്‍ക്ക് ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്) നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മദ്രസ വിദ്യാഭ്യാസത്തിന്റെ ആധുനികവത്കരണത്തിനായി അദ്ധ്യാപകരുടെ പ്രായപരിധി നിശ്ചയിക്കുന്നതുള്‍പ്പെടെയുള്ള സുപ്രധാന മാറ്റങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ടുള്ള പദ്ധതികളില്‍ യോഗ്യതാ നിര്‍ണയം കൂടി ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് 80 ശതമാനം ആധുനിക വിദ്യാഭ്യാസം ലഭിക്കുന്നതിനിടയാക്കും.