മരച്ചീനിക്ക് ഇപ്പോള്‍ തീവില. കഴിഞ്ഞ വര്‍ഷം ഒരുകിലോ മരച്ചീനിക്ക് 15 രൂപ ആയിരുന്നങ്കില്‍ ഇപ്പോള്‍ വില 50 രൂപയായി ഉയര്‍ന്നു.
ഓണാട്ടുകര പ്രദേശത്ത് വ്യപകമായി കൃഷി ചെയ്തിരുന്ന മരച്ചീനി കൃഷി അന്യംനിന്ന നിലയിലാണ്. തോടുകള്‍ എല്ലാം നികത്തി റോഡായതോടെ വെള്ളക്കെട്ട് രൂക്ഷമാകുകയും കരുനാഗപ്പള്ളിയുടെ മിക്കപ്രദേശങ്ങളിലും ചീനി കൃഷി ഉപേക്ഷിക്കുകയും ചെയ്തു. കിഴക്കന്‍ പ്രദേശങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ കൃഷി. മരച്ചീനി വ്യാപകമായി കൃഷി ചെയ്തിരുന്നത് പത്തനാപുരം മേഖലകളിലായിരുന്നു. കഴിഞ്ഞവര്‍ഷം കൃഷിക്കാര്‍ക്ക് കിലോക്ക് അഞ്ച് രൂപ പോലും കിട്ടാത്ത അവസ്ഥയില്‍ കര്‍ഷകര്‍ കൃഷി ഇറക്കാത്തതാണ് വില വര്‍ധനക്ക് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. പാലക്കാട്, ചാലക്കുടി ഭാഗങ്ങളില്‍ നിന്നാണ് മരച്ചീനി എത്തുന്നത്.