കാഞ്ഞങ്ങാട് ∙ മങ്കി പോക്സ് സ്ഥിരീകരിച്ച ആളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ 80 പേര് ജില്ലയില്‍ നിരീക്ഷണത്തില്‍.
മങ്കി പോക്സ് സ്ഥിരീകരിച്ച പയ്യന്നൂര്‍ സ്വദേശിക്കൊപ്പം സഞ്ചരിച്ചവരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 5 പേര് ഹൈ റിസ്ക് വിഭാഗത്തില്‍ പെടുന്നു. രോഗിയുടെ ഏറ്റവും അടുത്ത് യാത്ര ചെയ്തവരാണ് ഈ അഞ്ചുപേര്‍.
13ന് ആയിരുന്നു മങ്കി പോക്സ് സ്ഥിരീകരിച്ച വ്യക്തി മംഗളൂരു വിമാനത്താവളത്തില്‍ എത്തിയത്. ദക്ഷിണ കന്നടയിലും 90 പേരെ നിരീക്ഷണത്തിലാക്കിയതായാണു സൂചന. വീടുകളില്‍ തന്നെയാണ് ഇവര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചയാള്‍ പയ്യന്നൂര്‍ സ്വദേശിയാണെങ്കിലും ഇദ്ദേഹത്തിന് സമ്ബര്ക്കമേറെയും കാസര്‍ഗോഡ് സ്വദേശികളുമായാണ്.