അമ്ബലപ്പുഴ: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് തീപിടിച്ച് അപകടം.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
ദേശീയപാതയില്‍ അമ്ബലപ്പുഴ ജംഗ്ഷനു സമീപം കെഎസ്ഇബി ഓഫീസിന് മുന്നില്‍ ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു അപകടം. കൊല്ലത്തു നിന്ന് വൈറ്റിലയിലേക്കു പോയ ബസിനാണ് തീപിടിച്ചത്.
ബസിന്റെ റേഡിയേറ്റര്‍ ചൂടായതിനെ തുടര്‍ന്ന്, മുന്‍ ഭാഗത്തു നിന്ന് തീയും പുകയും ഉയരുകയായിരുന്നു. സംഭവം കണ്ട യാത്രക്കാര്‍ ബസില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു. ബസ് പിന്നീട് അമ്ബലപ്പുഴ സ്റ്റേഷനിലേക്കു മാറ്റി.