നത്ത മഴയെ തുടര്‍ന്ന് തുരങ്കങ്ങളിലെ ജലനിരപ്പ് സംബന്ധിച്ച് മുന്നറിയിപ്പ് ബോര്‍ഡുകളുമായി റെയില്‍വേ രംഗത്തെത്തി.
തുരങ്കങ്ങളിലെ ജലനിരപ്പ് 60 സെന്റീമീറ്ററില്‍ കൂടുതല്‍ ഉയര്‍ന്നാല്‍ ഗതാഗതം നിരോധിക്കാനാണ് തീരുമാനം. ദക്ഷിണ റെയില്‍വേയുടെ നിയന്ത്രണത്തിലുള്ള കൊരട്ടിക്കും പേരണ്ടൂരിനും ഇടയിലുള്ള ആറ് തുരങ്കപാതകളിലാണ് ജലനിരപ്പ് രേഖപ്പെടുത്തുന്നത്. 30 സെന്റിമീറ്റര്‍ മുതല്‍ 2.10 മീറ്റര്‍ വരെയുള്ള സ്കെയിലില്‍ ജലനിരപ്പ് 60 സെന്റിമീറ്റര്‍ കടന്നാല്‍ യാത്ര സുരക്ഷിതമല്ലെന്ന് അധികൃതര്‍ പറഞ്ഞു.
അതിനാല്‍ വാഹനത്തിലോ കാല്‍നടയായോ പോകാന്‍ അനുവദിക്കില്ല. ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നാല്‍ റെയില്‍വേ കണ്ട്രോള് റൂമിനെ അറിയിക്കാനുള്ള നമ്ബറുകളും ബോര്‍ഡിലുണ്ട്. വിവരം ലഭിച്ചാലുടന്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വെള്ളം നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മഴക്കാലത്ത് തുരങ്കങ്ങളില്‍ പ്രത്യേക നിരീക്ഷണത്തിനുള്ള ക്രമീകരണങ്ങളും റെയില്‍വേ ഏര്‍പ്പെടുത്തിയിട്ടുണ്ട്.