കസ്കസ് പാനീയങ്ങളിലെ താരമാണ് ഒപ്പം ആരോഗ്യസംരക്ഷണത്തിലെയും. ഫോസ്ഫറസ്, പ്രോട്ടീന്‍, കാല്‍സ്യം, അയേണ്‍, തയാമീന്‍, റൈബോഫ്ളേവിന്‍, മഗ്നീഷ്യം, സിങ്ക് , വൈറ്റമിന്‍ എ, ബി കോംപ്ലക്സ്, ഇ, കെ എന്നിവ അടങ്ങിയിട്ടുണ്ട്.
ഇതിലെ നാരുകള്‍ ദഹനപ്രക്രിയ സുഗമമാക്കുന്നു ഒപ്പം തടിയും വയറും കുറയ്ക്കുന്നു. കലോറി വളരെ കുറവാണ്. 2 ടീസ്പൂണ്‍ കസ് കസ് ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ടുവച്ച് രാവിലെ കഴിക്കാം. ഈ വെള്ളത്തില്‍ അല്പം തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നതും ഭക്ഷണങ്ങളില്‍ ചേര്‍ത്തു കഴിക്കുന്നതും മികച്ച ഫലം നല്‍കും.
പ്രമേഹവും കൊളസ്ട്രോളും കുറയ്ക്കാന്‍ ഏറെ ഫലപ്രദമാണ്. രക്തധമനികളില്‍ കൊഴുപ്പടിയാതെ സംരക്ഷിക്കും. ഇതിലെ സിങ്ക് രോഗപ്രതിരോധശേഷി നല്‍കും. ആന്റി ബാക്ടീരിയല്‍, വൈറല്‍ ഗുണങ്ങളുള്ളതുമാണ് ഈ ചെറിയ വിത്തുകള്‍. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. ശരീരത്തിന് ഊര്‍ജം നല്കാന് സഹായിക്കുന്ന കസ് കസ് അലര്‍ജി, ശ്വസനപ്രശ്നങ്ങള്‍ എന്നിവ അകറ്റും.