നികുതി ദായകര്‍ക്ക് ഓണ്‍ലൈനായി നികുതി അടയ്ക്കാനുള്ള സംവിധാനവുമായി എത്തിയിരിക്കുകയാണ് ഫെഡറല്‍ ബാങ്ക്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സുമായി സഹകരിച്ചാണ് പുതിയ സംവിധാനം ഫെഡറല്‍ ബാങ്ക് സജ്ജീകരിച്ചത്.
പുതിയ പോര്‍ട്ടലിലൂടെ നിരവധി സേവനങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.
ആദായ നികുതിയുടെ ഇ-ഫയലിംഗ് പോര്‍ട്ടലിലെ ഇ-പേ ടാക്സ് മുഖാന്തരമാണ് പണം അടയ്ക്കാന്‍ കഴിയുക. ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ്, യുപിഐ, നെറ്റ് ബാങ്കിംഗ്, നെഫ്റ്റ്/ ആര്‍ടിജിഎസ് എന്നിവയിലൂടെ നികുതി അടയ്ക്കാന്‍ സാധിക്കും. കൂടാതെ, കൗണ്ടര്‍ വഴി നേരിട്ട് പണം അടയ്ക്കാവുന്നതാണ്.
പുതിയ സംവിധാനം നിലവില്‍ വന്നതോടെ, നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാലതാമസം ഒഴിവാക്കാന്‍ കഴിയും. നേരിട്ട് നികുതി പിരിക്കുന്നതിന് കേന്ദ്ര ഗവണ്മെന്റില് നിന്ന് കഴിഞ്ഞ സാമ്ബത്തിക വര്‍ഷമാണ് ഫെഡറല്‍ ബാങ്ക് അംഗീകാരം നേടിയത്. 2022 ജൂലൈ 1 മുതലാണ് ഇത് പ്രാബല്യത്തിലായത്.