കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തില്‍ തിങ്കളാഴ്ച നിര്‍ണായക ദിനം.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത്, മുന്‍ ജയില്‍ ഡി.ജി.പി ആര്.
ശ്രീലേഖ യുട്യൂബ് ചാനലിലൂടെ പ്രതി ദിലീപിന് അനുകൂലമായി സംസാരിച്ചത് എന്നിവയുടെ പശ്ചാത്തലത്തില്‍ കേസന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ടുള്ള അന്വേഷണ സംഘത്തിന്റെ ഹരജി തിങ്കളാഴ്ച ഹൈകോടതി പരിഗണിക്കും.
ആര്. ശ്രീലേഖയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നതടക്കം കാര്യങ്ങളാണ് അന്വേഷണ സംഘം മുന്നോട്ടുവെക്കുന്നത്. ഡിജിറ്റല്‍ പരിശോധന ഫലങ്ങളും ലഭിക്കാനുള്ള സാഹചര്യത്തിലാണ് ആവശ്യം. എന്നാല്‍, സമയം നീട്ടി നല്‍കരുതെന്നാണ് ദിലീപിന്റെ ആവശ്യം.