കടലാക്രമണം ശക്തം മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു പത്തോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു.50യോളം വീടുകള്‍ കടുത്ത അപകട ഭീഷണിയില്‍ വലിയതുറ കൊച്ചുതോപ്പ് ജൂസ്സാ റോഡിനും വലിയതോപ്പ് ലെന റോഡിനും ഇടയില്‍ താമസിക്കുന്ന സെലിന്,ബ്രജിറ്റ് ജോസഫ്,സുനിത എന്നീവരുടെ വീടുകളാണ് പൂര്‍ണ്ണമായും തകര്‍ന്നത്.രാത്രി വൈകിയും ശക്തമായ തീരമാലകള് വീടുകളിലേക്ക് അടിച്ച് കയറുന്നത് തുടരുകയാണ്.വീടുകള്‍ തകര്‍ന്നവരെ മാറ്റി പാര്‍പ്പിക്കാനോ ദുരിതാശ്വക്യാമ്പുകള് തുറക്കാനോ തീരത്ത് താമസിക്കുന്നവര്‍ക്ക് സംരക്ഷരക്ഷണമൊരുക്കാനോ ജനപ്രതിനിധികളോ റവന്യൂ അധികൃതരോ തീരത്തേക് തിരിഞ്ഞ് നോക്കാത്തതിന്്റെ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.തീരത്ത് സൂക്ഷിച്ചിരുന്ന മത്സ്യബന്ധന ഉപകരണങ്ങള്‍ക്കും കടലാക്രമണത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു.പൂന്തുറ മുതല്‍ വേളി വരെയുളള പ്രദേശങ്ങളിലാണ് ശക്തമായ കടലാക്രമണം നടക്കുന്നത്.