ഒറ്റപ്പാലം:സിനിമാ നിര്‍മാണത്തിന് വാങ്ങിയ 3 കോടിയിലേറെ രൂപ തിരികെ നല്‍കിയില്ലെന്ന പരാതിയില്‍ സിനിമ താരങ്ങള്‍ക്കെതിരെ കേസ്.
തൃശൂര്‍ തിരുവില്വാമല സ്വദേശി റിയാസ് നല്കിയ പരാതിയിലാണു നടന് ബാബുരാജിനും ഭാര്യ വാണി വിശ്വനാഥിനുമെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തത്.
‘കൂദാശ’ എന്ന സിനിമയുടെ നിര്‍മാണത്തിനായി 3.14 കോടി രൂപ കൈപ്പറ്റിയിരുന്നു.എന്നാല്‍ ആ പണം തിരികെ നല്‍കിയില്ലെന്നാണു പരാതി. 2017ല്‍ ഒറ്റപ്പാലത്തെ ബാങ്ക് അക്കൗണ്ട് വഴി പല തവണകളായാണ് പണം നല്‍കിയതെന്നു പരാതിയില്‍ പറയുന്നു.
സിനിമ പുറത്തിറങ്ങിയ ശേഷം പണവും ലാഭവിഹിതവും അടക്കം തിരികെ നല്‍കാമെന്നു വാഗ്ദാനം ചെയ്താണ് ഇടപാട്. ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ വഞ്ചനാക്കുറ്റം ചുമത്തിയാണു കേസെടുത്തതെന്നും അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.