ഡല്‍ഹി: ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ നല്കി വോട്ട് വസൂലാക്കുന്നെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനോട് പ്രതികരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്.
ഡല്‍ഹിയുടെ ബജറ്റ് ഇപ്പോഴും ലാഭത്തിലാണ് എന്ന് അദ്ദേഹം വ്യക്തമാക്കി.
‘ഞാന്‍ ജനങ്ങള്‍ക്ക് സൗജന്യം നല്‍കുന്നുവെന്ന ഒരു ആരോപണം എനിക്കെതിരെ ഉയര്‍ന്നിരിക്കുന്നു. അതിനു മുന്‍പ് ഞാന്‍ ചോദിക്കട്ടെ, എന്റെ തെറ്റ് എന്താണ്.?
ഡല്‍ഹിയിലെ നിരവധി സര്‍ക്കാര്‍ സ്കൂളുകളിലായി 18 ലക്ഷം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. അവര്‍ക്ക് ഞങ്ങള്‍ സൗജന്യമായി മികച്ച വിദ്യാഭ്യാസം നല്കുന്നു. അങ്ങനെ സൗജന്യ വിദ്യാഭ്യാസം നല്കുന്നതു കൊണ്ട് ഞാന്‍ ഒരു തെറ്റ് ചെയ്യുകയാണോ ചെയ്യുന്നത്?”- അരവിന്ദ് കെജ്രിവാള് ചോദിക്കുന്നു.