തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഈ സാഹചര്യത്തെ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.
ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
അറബികടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദവും മഹാരാഷ്ട്ര മുതല്‍ ഗുജറാത്ത് വരെയുള്ള ന്യൂനമര്‍ധ പാത്തിയുമാണ് കാലവര്‍ഷം ശക്തമായി തുടരാന്‍ കാരണം.
നാളെയോടെ മഴ കുറഞ്ഞേക്കും. കേരളാ തീരത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് തടസ്സമില്ല. എന്നാല്‍ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉള്ളതിനാല്‍ തീരദേശമേഖലയില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണം.