വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ അമൃത സരോവർ പദ്ധതിക്ക് തുടക്കം കുറിച്ചു. സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം പ്രമാണിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ മുട്ടക്കാട് ചിറയിൽ കുളത്തിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വി. മൻമോഹൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആർ.എസ്. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ശിലാഫലകം മുതിർന്ന കർഷകൻ ചെല്ലപ്പൻ അനാച്ഛാദനം ചെയ്തു. ചടങ്ങിൽ ആശംസകൾ അറിയിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ എസ് സാജൻ ജയ നാളി നാക്ഷൻ, ജയകുമാരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റാണി വത്സലൻ, ഗീതാ മുരുകൻ, മനോജ്,പ്രമി, ബൈജു അക്രഡിറ്റഡ് എൻജിനീയർ നിധിൻ ഓവർസിയർമാരായ മണിയൻ രാഹുൽ എന്നിവർ പങ്കെടുത്തു.