വിവാഹം കഴിക്കാതെ പങ്കാളികള്‍ ഒരുമിച്ചുള്ള ലിവ്-ഇന്‍ റിലേഷന്‍ഷിപ്പില്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചു.
നിലവിലെ നിയമപ്രകാരം വിവാഹേതര ബന്ധത്തില്‍ ഗര്‍ഭഛിദ്രം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ നിന്ന് വേര്‍പിരിഞ്ഞ 25 കാരിയായ സ്ത്രീയാണ് ഹര്‍ജിക്കാരി. വേര്‍പിരിഞ്ഞ ബന്ധത്തില്‍ താന്‍ ഗര്‍ഭിണിയാണെന്നും ഗര്‍ഭച്ഛിദ്രത്തിന് അനുമതി വേണം എന്നുമാണ് യുവതി ആവശ്യപ്പെട്ടത്. ഈ മാസം 18ന് യുവതി 24 ആഴ്ച ഗര്‍ഭധാരണം പൂര് ത്തിയാക്കും. ഈ സാഹചര്യത്തിലാണ് ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടിയത്.
ഡല്‍ഹി ഹൈക്കോടതി വെള്ളിയാഴ്ചയാണ് കേസ് പരിഗണിച്ചത്. ഇതിന് പിന്നാലെയാണ് വിധി പ്രസ്താവിക്കുന്നതിനായി കേസ് ഇന്നത്തേക്ക് മാറ്റിയത്. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ഡല്‍ഹി ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.