അട്ടപ്പാടി : അട്ടപ്പാടിയിലെ ആശുപത്രിയില്‍ വീണ്ടും അനാസ്ഥ. കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ വെള്ളമില്ല.
രണ്ട് ശസ്ത്രക്രിയകള്‍ മുടങ്ങി. കിടപ്പ് രോഗികള്‍ക്ക് പോലും ഇവിടെ വെള്ളമില്ലാത്ത അവസ്ഥയാണ്.
ഈ സാഹചര്യത്തില്‍ രോഗികളെ പാലക്കാട് ജില്ലാശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഇന്നലെ നടക്കേണ്ട രണ്ട് ശസ്ത്രക്രിയകളാണ് മാറ്റിവെച്ചത്. ഇവരെ 90 കിലോമീറ്റോളം അകലെയുള്ള ജില്ലാ ആശുപത്രിയിലേക്കാണ് റഫര്‍ ചെയ്തത്. വെള്ളമില്ലാത്തതിനെ തുടര്‍ന്ന് പത്ത് രോഗികള്‍ ഇവിടെ നിന്നും ഡിസ്ചാര്‍ജ് വാങ്ങി മറ്റു ആശുപത്രികളിലേക്ക് പോയി.
മോട്ടറില്‍ ചളി അടിഞ്ഞത് മൂലമാണ് വെള്ളം മുടങ്ങിയത് എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍ ഇത് സ്ഥിരം സംഭവമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഏറെ കാലമായി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയുമായി ബന്ധപ്പെട്ട് നേരത്തെയും ഇത്തരം വിവാദങ്ങള്‍ ഉണ്ടായിരുന്നു.