എല്ലാ പ്രധാന റോഡുകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും അവ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
എല്ലാ നിയമലംഘനങ്ങളും പിടികൂടാന്‍ സംസ്ഥാനത്തുടനീളം സ്ഥാപിച്ച 675 ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.
നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്ററിന്റെ ഡാറ്റാ ട്രാന്‍സ്ഫര്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതാണ് പ്രവര്‍ത്തനം ആരംഭിക്കാത്തതിന് കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നു. ക്യാമറകള്‍ കാണുമ്ബോള്‍, എല്ലാവരും വേഗത കുറയ്ക്കുകയും ശരിയായി ഡ്രൈവ് ചെയ്യുകയും ചെയ്യുന്നു എന്നതാണ് ഒരേയൊരു ഗുണം.
റോഡിലെ എല്ലാത്തരം നിയമലംഘനങ്ങളും പകര്‍ത്താനും അതത് ജില്ലാ കണ്ട്രോള് റൂമുകള്‍ വഴി പിഴ ഈടാക്കാനും മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്തുടനീളം 675 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതിരിക്കുക, കൂടുതല്‍ ആളുകളെ കയറ്റുക, വാഹനമോടിക്കുമ്ബോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ ഈ ക്യാമറകള്‍ പിടികൂടും.