പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ അശ്ലീല പ്രദര്‍ശനം നടത്തിയെന്ന കേസില്‍ നടന് ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം തള്ളിയതിനെ തുടര്‍ന്ന് ശ്രീജിത് രവി നിലവില്‍ റിമാന്‍ഡിലാണ്.
മാനസീക രോഗത്തിന് ചികിത്സയിലാണെന്നും സ്വഭാവ വൈകൃതത്തിന്റെ ഭാഗമായാണ് ഇങ്ങനെ സംഭവിച്ചത് എന്നുമാണ് ശ്രീജിത് രവി ഹര്‍ജിയില്‍ പറയുന്നത്. എന്നാല്‍ സമാന സംഭവങ്ങള്‍ മുമ്ബും ആവര്‍ത്തിച്ചിട്ടുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമാണ് പ്രോസിക്യൂഷന് നിലപാട്.