ബംഗാള്‍ : 25 വയസ്സും 10 മാസവും പ്രായമുള്ള ‘രാജ’ എന്ന കടുവ രാജ്യത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ കടുവകളിലൊന്നാണ്.
പശ്ചിമ ബംഗാളിലെ സൗത്ത് ഖൈര്‍ബാരി കടുവ പുനരധിവാസകേന്ദ്രത്തിലായിരുന്നു രാജയുടെ അന്ത്യം. 11 വയസ്സുള്ളപ്പോള്‍ രാജയെ പുനരധിവാസ കേന്ദ്രത്തിലെത്തിച്ചു. 2008-ല്‍ സുന്ദര്ബന്സില് നടന്ന മുതലയുടെ ആക്രമണത്തില്‍ കടുവയ്ക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തില്‍ ഒരു കാലിന് പരിക്കേല്‍ക്കുകയും കൃത്രിമ കാല് ഇംപ്ലാന്റ് ചെയ്യുകയും ചെയ്തു.
15 വര്‍ഷത്തോളം രാജ പുനരധിവാസ കേന്ദ്രത്തിലായിരുന്നു. സാധാരണ 18 മുതല്‍ 20 വയസ്സു വരെയാണ് ബംഗാള്‍ കടുവകള്‍ മൃഗശാലയില്‍ ജീവിക്കാറുള്ളത്. കാട്ടില്‍ ഇവയുടെ ആയുര്‍ദൈര്‍ഘ്യം 12-13 വര്‍ഷമാണ്. മൃഗശാലയ്ക്ക് പുറമെ ജില്ലയിലെയും വനംവകുപ്പിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് കടുവയ്ക്ക് യാത്രയയപ്പ് നല്‍കിയത്. സോഷ്യല്‍ മീഡിയയിലൂടെയും നിരവധി പേര് അനുശോചനം രേഖപ്പെടുത്തി.
“രാജയെ ഇവിടേക്ക് കൊണ്ടുവരുമ്ബോള്‍ ഏകദേശം 11 വയസ്സായിരുന്നു പ്രായം. ഇവിടെ അദ്ദേഹം 15 വര്‍ഷം ജീവിച്ചു. രാജ്യത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ കടുവകളിലൊന്നാണ് രാജയെന്ന് വടക്കന്‍ ബംഗാള്‍ വനം വകുപ്പ് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് രാജേന്ദ്ര ജാഖര്‍ പറഞ്ഞു.