ഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിനുകളുടെ ബൂസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കും. സ്വാതന്ത്ര്യത്തിന്റെ 75 വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായാണ് തീരുമാനം.
ഈ വെള്ളിയാഴ്ച മുതല്‍ 75 ദിവസത്തേക്കാണ് സൗജന്യമായി നല്‍കുക. 18 വയസുമുതല്‍ 59 വയസുവരെയുള്ളവര്‍ക്ക് ഈ സമയത്ത് സൗജന്യമായി വാക്സിന് എടുക്കാം. ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ പലരും മടിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി സഭായോഗം നിര്‍ണായക തീരുമാനമെടുത്തത്.