മലപ്പുറം: പള്ളിക്കലില്‍ കറവ പശു പേവിഷ ബാധയെ തുടര്‍ന്ന് ചത്തു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ പുത്തൂര്‍ പള്ളിക്കല്‍ താമസക്കാരനായ ദേവതിയാല്‍ നെച്ചിത്തടത്തില്‍ അബ്ദുളളയുടെ കറവ പശുവിനാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ ചത്ത പശുവിനെ ജെസിബി ഉപയോഗിച്ച് വീട്ടുവളപ്പില്‍ കുഴികുത്തി സംസ്കരിച്ചു. എന്നാല്‍ പശുവിന് പേവിഷബാധയേറ്റത് എവിടെ നിന്നെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നത് ആശങ്കയുണര്‍ത്തുന്നു. രണ്ടാഴ്ച മുമ്ബാണ് വീട്ടുകാര്‍ ഈ പശുവിനെ വാങ്ങിയത്.
ഞായറാഴ്ച രാത്രി മുതല്‍ പശു അസാധാരണ ശബ്ദം പുറപ്പെടുവിക്കുകയും വായില്‍ നിന്ന് നുരയും പതയും വന്നുതുടങ്ങുകയും ചെയ്തതോടെയാണ് വീട്ടുകാര്‍ ശ്രദ്ധിക്കുന്നത്. തിങ്കളാഴ്ച രാവിലെ പള്ളിക്കല്‍ മൃഗാശുപത്രിയിലെ ഡോക്ടറെ വിവരമറിക്കുകയും പരിശോധനയില്‍ പേവിഷ ബാധയേറ്റതായി സ്ഥിരീകരിക്കുകയും ആയിരുന്നു.
പരിസരപ്രദേശത്തെ പത്തോളം വീടുകളിലേക്ക് പശുവിന്റെ പാല് നല്കി വന്നിരുന്നു. ഇവരും ആശങ്കയിലാണ്. എന്നാല്‍ തിളപ്പിച്ച ശേഷം കുടിക്കുന്ന പാലിലൂടെ രോഗം ഒരു കാരണവശാലും പകരില്ലെന്നതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു. പാല് തിളപ്പിക്കാതെ കുടിച്ചവര്‍ മുന്‍കരുതല്‍ എന്നരീതിയില്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് നന്നായിരിക്കുന്നുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം പശുവിന്റെ കുട്ടിക്ക് നിലവില്‍ രോഗലക്ഷണമൊന്നും ഇല്ലെങ്കിലും പേവിഷബാധക്കുളള പ്രതിരോധ മരുന്ന് നല്കി തുടങ്ങുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.