കൊച്ചി വില്ലിംഗ്ഡൺ ഐലന്റിൽ, കണ്ണങ്ങാട്ട് വാക്ക് വേയ്ക്ക് സമീപം ചെളിയിൽ കുടുങ്ങിയ യുവതിയെയാണ് ഫയർഫോഴ്സ് സാഹസികമായി രക്ഷിച്ചത്. കയർ കെട്ടി യുവതിയുടെ അടുക്കലേയ്ക്ക് ചെളിയിലൂടെ അതിസാഹസികമായി നീന്തിച്ചെന്ന ശേഷം കരയിൽ നിന്നിരുന്ന സേനാംഗങ്ങളുടെ സഹായത്തോടെ വലിച്ച് കരയ്ക്കടുപ്പിക്കുകയായിരുന്നു. കരയിൽ നിന്നാൽ തല മാത്രം വെള്ളത്തിനു മീതെ കാണുന്ന അവസ്ഥയിൽ ചെളിയിൽ അകപ്പെട്ട നിലയിൽ ആയിരുന്നു യുവതി.
പിന്നീട് കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഫയർ സർവീസിന്റെ ആംബുലൻസിൽ ആശുപത്രിയിലേയ്ക്ക് മാറ്റി. ഈ സിനസിക രക്ഷപ്പെടുത്തലിന് മികച്ച അഭിനന്ദനങ്ങളാണ് അസി. സ്റ്റേഷൻ ഓഫീസർ മനോജ് എസ് .നായിക്, പി.എം ശങ്കർ എന്നിവർക്ക് ലഭിച്ചത്.യുവതി കായലിൽ കുടുങ്ങിയതെങ്ങനെയെന്ന് പോലീസ് അന്വേഷിക്കും.