കൊല്ലം: വനത്തിനുള്ളില്‍ അതിക്രമിച്ച് കയറി കാട്ടാനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്ലോഗര്‍ക്കെതിരെ കേസ്. റിസര്‍വ് വനത്തിനുള്ളില്‍ അതിക്രമിച്ച് കയറിയാണ് വ്ലോഗര്‍ അമല അനു ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത്.
ഇതിന് പിന്നാലെ വനം വകുപ്പ് ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
കൊല്ലം അമ്ബഴത്തറ റിസര്‍വ് വനത്തിലാണ് വ്ലോഗര്‍ അമല അനു അതിക്രമിച്ച് കയറിയത്. ശേഷം വനത്തിനുള്ളിലെ വ്ലോഗ് ഷൂട്ട് ചെയ്തിരുന്നു. ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങള്‍ അമല അനു പകര്‍ത്തി.
നിലവില്‍ കാട്ടില്‍ അതിക്രമിച്ച് കയറിയതിനും, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു, ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് വ്ലോഗര്‍ക്കെതിരെ കേസ്. യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ പരിശോധിച്ചതിന് പിന്നാലെയാണ് വനം വകുപ്പിന്റെ നേതൃത്വത്തില്‍ കേസെടുത്തത്.