ദുബൈ: ഓരോ ആഴ്ചയും നടക്കുന്ന മഹ്സൂസ് ലോട്ടറി നറുക്കെടുപ്പില്‍ മലയാളിക്ക് ഒരുകോടി ദിര്‍ഹം (ഏകദേശം 21.5 കോടി രൂപ) സമ്മാനം.
പത്തനംതിട്ട സ്വദേശിയും ദുബൈയില്‍ ഐ.ടി എന്‍ജിനീയറുമായ അനീഷ് ആണ് വിജയി. വാരാന്ത്യ അവധിയാഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച രാത്രി സിനിമ കണ്ടിരിക്കുമ്ബോഴാണ് ഭാഗ്യം തന്നെ തുണച്ച വാര്‍ത്ത തേടിയെത്തിയതെന്ന് അനീഷ് പറഞ്ഞു. ‘ആ മെസേജ് കണ്ടപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ല. പിന്നീട് സ്ഥിരീകരിക്കുമ്ബോഴും അമ്ബരപ്പ് വിട്ടുമാറിയിരുന്നില്ല.
ഒരു കാറ് വാങ്ങണം. നാട്ടിലുള്ള കുടുംബത്തെ യു.എ.ഇയിലേക്ക് കൊണ്ടുവന്ന് കൂടെ താമസിപ്പിക്കണം. വസ്തുക്കള്‍ വാങ്ങല്‍, കടം വീട്ടല്‍, ബന്ധുക്കളെ സഹായിക്കല്‍ തുടങ്ങിയവയെല്ലാം ആലോചനയിലുണ്ട്’ -അനീഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 39കാരനായ അനീഷ് അജ്മാനിലാണ് താമസിക്കുന്നത്. ദുബൈ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്ക് രണ്ടിലുള്ള ഓഫിസിലെ ജോലിയില്‍ തുടരാന്‍ തന്നെയാണ് അനീഷിന്റെ തീരുമാനം. മഹ്സൂസ് ലോട്ടറിയുടെ ഉടമകളായ ഈവിങ്സിന്റെ സി.ഇ.ഒ ഫരീദ് സംജി അനീഷിന് ചെക്ക് കൈമാറി.