കേന്ദ്രം മണ്ണണ്ണ വില കുത്തനെ വര്‍ധിപ്പിച്ചതോടെയാണ് സംസ്ഥാനത്ത് മണ്ണെണ്ണ ക്ഷാമം രൂക്ഷമായത്. കേന്ദ്ര സര്‍ക്കാര്‍ മണ്ണെണ്ണയുടെ വില ലിറ്ററിന് 102 രൂപയായാണ് കൂട്ടിയത്.
വിലകൂട്ടിയതിനൊപ്പം മണ്ണെണ്ണയുടെ വിഹിതം കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. മത്സ്യതൊഴിലാളികള്‍ക്ക് ഉള്‍പ്പടെ അനുവദിക്കേണ്ട മണ്ണെണ്ണ വിതരണവും ഇതോടെ പ്രതിസന്ധിയിലായി.
സംസ്ഥാനത്തെ മണ്ണെണ്ണ പ്രതിസന്ധി കേന്ദ്ര സര്‍ക്കാരിനെ ധരിപ്പിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി GR അനില്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ എണ്ണ കമ്ബനികള്‍ക്ക് വഴങ്ങുകയാണെന്നും മണ്ണണ്ണ ഉത്പാദനം കമ്ബനികള്‍ക്ക് വേണ്ടി കുറയ്ക്കാന്‍ ആണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ജി ആര് അനില്‍ വിമര്‍ശിച്ചു.
മെയ് മാസം ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 84 രൂപയായിരുന്നു. ജൂണ്‍ മാസത്തില്‍ 4 രൂപ വര്‍ദ്ധിച്ച് ഇത് 88 രൂപയായി. തുടര്‍ന്ന് 14 രൂപ കേന്ദ്രം വര്‍ധിപ്പിച്ചതോടെ മണ്ണെണ്ണ വില 102 രൂപയായി ഉയരുകയായിരുന്നു.
മണ്ണെണ്ണ വില കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം ഉന്നയിച്ച് നിരവധി തവണ കേരളം കേന്ദ്രത്തെ സമീവപിച്ചിരുന്നെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി മാറിയ കേന്ദ്ര സര്‍ക്കാര്‍ നിലപാട് തിരുത്താന്‍ ആവശ്യപ്പെടുമെന്നും GR അനില്‍ വ്യക്തമാക്കി