തിരുവനന്തപുരം: കേരളത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും കൈറ്റിന്റെ മേല്‍നോട്ടത്തില്‍ കംപ്യൂട്ടര്‍ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് മന്ത്രി വി.
ശിവന്‍കുട്ടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യുണൈറ്റഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എജ്യൂക്കേഷന്‍ പ്ലസ് 2019-20 റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാഭ്യാസം സംബന്ധിച്ച് പ്രസിദ്ധീകരിച്ചതില്‍ 38.5 ശതമാനം സ്കൂളുകളില്‍ കംപ്യൂട്ടര്‍ ഉള്ളതായാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഇതേ റിപ്പോര്‍ട്ടില്‍ കേരളത്തിലേത് 93.74 ശതമാണം ആണെന്നും പറയുന്നു. അത് തെറ്റാണ്.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലും ഹൈടെക് പദ്ധതികള്‍ നടപ്പാക്കി. എട്ടുമുതല്‍ 12 വരെ ക്ലാസുകളുള്ള 45000 ക്ലാസ് മുറികളില്‍ത്തന്നെ ലാപ്ടോപ്പ്, മള്‍ട്ടി മീഡിയ പ്രൊജക്റ്റര്‍, യുഎസ്ബി സ്പീക്കര്‍, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, ഓരോ ക്ലാസിനും അനുയോജ്യമായ ഡിജിറ്റല്‍ റിസോഴ്സുകള്‍ തുടങ്ങിയവ ലഭ്യമാക്കിയും ഒന്നുമുതല്‍ ഏഴുവകെയുള്ള ക്ലാസുകളിലേക്ക് കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ഐടി ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തിനെ 2020 ഒക്റ്റോബറില്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.