തിരുവനന്തപുരം: വെള്ളയില്‍ ആവിക്കല്‍ തോടിന് സമീപം മാലിന്യ സംസ്കരണ പ്ലാന്റ് നിമാണത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.ആവിക്കല്‍ കൗണ്‍സിലറെ പോലും അറിയിക്കാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് പ്ലാന്റ് സ്ഥാപിക്കുന്നതെന്നും വി ഡി സതീശന് കൂട്ടിച്ചേര്‍ത്തു.
‘പദ്ധതി നടപ്പിലാക്കാന്‍ പറ്റിയ മറ്റ് ധാരാളം സ്ഥലങ്ങള്‍ കോഴിക്കോടുണ്ട്. അത്തരം സ്ഥലങ്ങള്‍ ഒഴിവാക്കി ജനസാന്ദ്രത കൂടിയ, ഏറ്റവും സാധാരണക്കാര്‍ താമസിക്കുന്ന സ്ഥലമാണ് സര്‍ക്കാര്‍ തിരഞ്ഞെടുത്തത്. ഇങ്ങനെയുള്ള സ്ഥലത്താണോ മാലിന്യ പ്ലാന്റുകള്‍ സ്ഥാപിക്കേണ്ടത്?’ വി ഡി സതീശന് ചോദിച്ചു.
‘സുതാര്യമായി നടപ്പാക്കേണ്ട പദ്ധതി ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. വിചിത്രവാദങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. പദ്ധതി ഇത്തരത്തിലല്ല നടപ്പാക്കേണ്ടത്. ജനങ്ങള്‍ വൈകാരികമായാണ് പ്രതിഷേധിച്ചത്. എന്നാല്‍ അവരെ ക്രൂരമായി മര്‍ദിക്കുകയാണ് പൊലീസ് ചെയ്തത്. ഒരു ദാക്ഷണ്യമില്ലാതെയാണ് പൊലീസ് ജനങ്ങളോട് പെരുമാറിയത്. ജനങ്ങളുടെ ആശങ്കകളാണ് പ്രതിപക്ഷം സഭയില്‍ അവതരിപ്പിച്ചത്’- വി ഡി സതീശന് പറഞ്ഞു.