ചോദ്യം ചെയ്യലിനായി ഷാജ് കിരണ്‍ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും. രാവിലെ 11 മണിക്ക് ഓഫീസിലെത്തണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരണിന് ഇഡി നോട്ടീസ് നല്‍കിയിരുന്നു.
സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി.
ഷാജ് കിരണിന്റെ സാമ്ബത്തിക ഇടപാടുകളും ഇഡി പരിശോധിക്കും. അതേസമയം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഗൂഢാലോചന കേസില്‍ സ്വപ്ന സുരേഷിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം നല്കി. രാവിലെ 10.30ന് പൊലീസ് ക്ലബ്ബിലെത്താനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്