തിരുവനന്തപുരം : കെ എസ് ആര് ടി സി വിഭജിച്ച് കെ സ്വിഫ്റ്റ് രൂപീകരിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.
കെ സ്വിഫ്റ്റ് സ്വതന്ത്ര കമ്ബനിയാണ്. 10 വര്‍ഷത്തേക്കുള്ള താല്കാലിക കമ്ബനിയാണ് കെ സ്വിഫ്റ്റെന്നും ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയില്‍ പറഞ്ഞു. ചോദ്യോത്തര വേളയിലാണ് മന്ത്രി രേഖാമൂലം മറുപടി നല്‍കിയത്.സ്വിഫ്റ്റ് വരുമാനം എത്തുന്നത് കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടില്‍ ആണെന്നും മന്ത്രി നിയമസഭയെ അറിയിച്ചു
കിഫ്ബി , പ്ലാന്‍ ഫണ്ട് എന്നിവ ഉപയോഗിച്ച് വാങ്ങുന്ന ബസുകള്‍ കേന്ദ്രീകൃതമായി ഓടിക്കാന്‍ ആണ് കമ്ബനി രൂപീകരിച്ചത്. കെ സ്വിഫ്റ്റ് എന്ന താല്കാലിക കമ്ബനിയില്‍ സ്ഥിര നിയമനങ്ങള്‍ ഇല്ലെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനുള്ള സാധ്യത പരിമിതമാണ് , യൂണിറ്റ് തലത്തില്‍ യൂണിയന് നേതാക്കള്‍ക്ക് പ്രൊട്ടക്ഷന്‍ നല്കേണ്ടിവരുന്ന മറ്റൊര് സ്ഥാപനവും ഇല്ലെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.