കൊച്ചി: നടിയെ ആക്രമിച്ച് പകര്‍ത്തിയ മെമ്മറി കാര്‍ഡ് ശാസ്ത്രീയ പരിശോധനക്കായി അയക്കാന്‍ അനുമതി. ശാസ്ത്രീയ പരിശോധന വേണ്ടെന്ന വിചാരണ കോടതി ഉത്തരവ് ഹൈകോടതി റദ്ദാക്കി.
പീഡന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധനക്ക് അയക്കണമെന്ന ക്രൈം ബ്രാഞ്ച് ഹരജിയില്‍ ഹൈകോടതി സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്.
കോടതിയുടെ പക്കലുണ്ടായിരുന്ന നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതായി പരിശോധനയില്‍ വ്യക്തമായിരുന്നു. അന്വേഷണ സംഘത്തിന്റെയോ കോടതിയുടേയോ അനുമതിയില്ലാതെ മറ്റാരോ ഈ ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. അതാരാണ് എന്നും ദൃശ്യങ്ങള്‍ ചോര്‍ന്നോ എന്നും പരിശോധിക്കേണ്ടതുണ്ട്. അതിനാല്‍ ശാസ്ത്രീയ പരിശോധനക്ക് അനുമതി വേണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് പ്രോസിക്യൂഷന് വിചാരണ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, അത്തരത്തിലൊരു പരിശോധന ആവശ്യമില്ലെന്ന നിലപാടില്‍ ഈ ഹരജി വിചാരണ കോടതി തള്ളി. ഇതേതുടര്‍ന്നാണ് പ്രോസിക്യൂഷന് ഹൈകോടതിയില്‍ എത്തിയത്