തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് വ്യാഴാഴ്ച മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം നാളെ പുറത്തിറങ്ങുമെന്നും വ്യാഴാഴ്ച മുതല്‍ ഓണ്‍ലൈനായി പ്രവേശനത്തിന് അപേക്ഷിക്കാമെന്നും മന്ത്രി അറിയിച്ചു.
മുന്‍ വര്‍ഷങ്ങളില്‍ അധിക ബാച്ച് അനുവദിക്കാന്‍ താമസിച്ചത് പ്രവേശന നടപടികള്‍ വൈകിച്ചിരുന്നു. ആവശ്യമുള്ള ജില്ലകളില്‍ ആദ്യമേ തന്നെ അധിക സീറ്റുകള്‍ അനുവദിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ആവശ്യമെങ്കില്‍ താത്കാലിക ബാച്ചുകള്‍ പിന്നീട് അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബോണസ് പോയിന്റ് സമ്ബ്രദായം പൂര്‍ണ്ണമായും നിര്‍ത്തലാക്കില്ല. നീന്തലിനുള്‍പ്പെടെ മികവിന്റെ അടിസ്ഥാനത്തില്‍ പോയിന്റ് അനുവദിക്കും. ഈ കാര്യങ്ങളില്‍ ആവശ്യമെങ്കില്‍ മന്ത്രിസഭയുടെ അംഗീകാരം തേടും. നാളെയാണ് മന്ത്രിസഭാ യോഗം.
ബോണസ് പോയിന്റിലുള്‍പ്പെടെ തീരുമാനം വൈകുന്നത് മൂലം എസ്.എസ്.എല്‍.സി പരീക്ഷാഫലം വന്നു മൂന്നാഴ്ചയോളമായിട്ടും പ്ലസ് വണ്‍ പ്രവേശന നടപടി ആരംഭിക്കാനായിട്ടില്ല.