ലോക പ്രശസ്തി നേടിയ ഗോവന്‍ ഫെനി മാതൃകയില്‍ കേരളത്തിന്റെ തനത് ഫെനിയും ഉടന്‍ പുറത്തിറങ്ങും.കണ്ണൂര്‍ പയ്യാവൂര്‍ സഹകരണ ബാങ്കിനാണ് കേരളത്തില്‍ ആദ്യമായി ഫെനി ഉണ്ടാക്കുന്നതിനുള്ള അനുമതി ലഭിച്ചത്.കശുവണ്ടി കര്‍ഷകരുടെ ഏറെ നാളത്തെ ആവശ്യമാണ് അംഗീകരിക്കപ്പെടുന്നത്.പാഴായിപ്പോകുന്ന കശുമാങ്ങയ്ക്ക് കശുവണ്ടിക്കൊപ്പം വില ലഭിക്കുന്നത് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാണെന്ന് പയ്യാവൂര്‍ സഹകരണ ബാങ്ക് പ്രസിഡണ്ട് ടി എം ജോഷി പറഞ്ഞു
കാര്‍ഷിക വിളകളില്‍ നിന്നും പഴങ്ങളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുക എന്ന ബജറ്റ് നിര്‍ദ്ദേശത്തിന്റെ ഭാഗമാണ് ഫെനി ഉല്പ്പാഭിപ്പിക്കാനുള്ള തീരുമാനം.നേരത്തെ മന്ത്രിസഭ അംഗീകരിച്ച പദ്ധതിക്കാണ് ഇപ്പോള്‍ നിയമവകുപ്പിന്റെ അനുമതി ലഭിച്ചത്.
ഡിസംബറോടെ ഉല്‍പ്പാദനം തുടങ്ങാനാണ് തീരുമാനം.ബാങ്ക് പ്രസിഡണ്ട് ടി എം ജോഷി പയ്യാവൂര്‍ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കേ 1991ലാണ് ആദ്യമായി സര്‍ക്കാറിന് നിവേദനം നല്‍കിയത്. 2016 ല്‍ സമര്‍പ്പിച്ച വിശദമായ പദ്ധതി റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ഉല്‍പ്പാദിപ്പിക്കുന്ന ഫെനി ബിവറേജസ് കോര്പ്പറേഷന് വഴി വില്‍പ്പന നടത്തും.
2019 ല്‍ തന്നെ ബാങ്ക് പദ്ധതിയുടെ വിശദമായ രൂപരേഖ സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും നിയമക്കുരുക്കുകള്‍ മൂലം അനുമതി വൈകുകയായിരുന്നു. ഫെനി ഡിസ്റ്റിലറി ആരംഭിക്കാന്‍ ബാങ്കിന് സര്‍ക്കാരില്‍നിന്ന് അനുമതി ലഭിച്ചെങ്കിലും ചട്ടങ്ങള്‍ ആവിഷ്കരിക്കാന്‍ വൈകിയതിനാല്‍ കഴിഞ്ഞ സീസണില്‍ ഉത്പാദനം നടത്താനായില്ല.
തുടര്‍ന്ന് ജൂണ്‍ 30നാണ് അന്തിമാനുമതി ലഭിച്ചത്. അനുമതി ലഭിച്ചാല്‍ ഒരു മാസത്തിനകം തന്നെ ഉത്പാദനം ആരംഭിക്കാന്‍ ബാങ്ക് തയാറെടുത്തിരുന്നു. എന്നാല്‍ കശുമാങ്ങ സീണണ്‍ അല്ലാത്തതാണ് ഡിസംബറില്‍ ഉത്പാദനം ആരംഭിക്കാനാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്.
ഫെനിക്കായി ഒരു കിലോ കശുമാങ്ങ വില്‍ക്കുന്ന കര്ഷകന് 100 രൂപ വില ലഭിക്കും. കശുവണ്ടിയോടൊപ്പം കശുമാങ്ങയ്ക്കും വില കിട്ടുന്നത് കൃഷിക്കാര്‍ക്ക് വലിയ നേട്ടമാകും. തോട്ടവിളയെ അടിസ്ഥാനമാക്കി ജീവിക്കുന്ന കര്‍ഷകര്‍ക്ക് പദ്ധതി വലിയ മുന്നേറ്റം സൃഷ്ടിക്കും.