ഡിജിറ്റല്‍ റീസര്‍വേ നാലുവര്‍ഷം കൊണ്ട് പൂര്‍ത്തിയാകുമെന്ന് റവന്യൂമന്ത്രി കെ രാജന്. ‘എന്റെ ഭൂമി’ എന്ന പേരില്‍ ഒരു ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ തുടങ്ങും.
യുണീക്ക് തണ്ടപേര് സിസ്റ്റം വരുന്നതോടെ കേരളത്തില്‍ എവിടെ ഭൂമി ഉണ്ടെങ്കിലും ഒറ്റ തണ്ടപേരില്‍ അറിയാന്‍ കഴിയുമെന്നും രാജന് പറഞ്ഞു. സര്‍വെ പപ്പു എന്ന് പേരിട്ട ആനക്കുട്ടിയാണ് ഡിജിറ്റല്‍ റീസര്‍വേ പദ്ധതിയുടെ ഔദ്യോഗിക ചിഹ്നം. ഡിജിറ്റല്‍ റീ സര്‍വേ പൂര്‍ത്തിയാകുന്നതോടെ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഒരു കുടക്കീഴില് ലഭ്യമാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.