തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി നല്കിയ പീഡന പരാതിയില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരേ കേസെടുത്തു.
പ്രതിയുടെ രഹസ്യമൊഴിയിലാണ് കേസെടുത്തത്. ഈ വര്‍ഷം ഫെബ്രുവരി 10ാം തീയതി തൈക്കാട് ഗസ്റ്റ്ഹൗസില്‍ വിളിച്ച് വരുത്തി കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നുമാണ് പരാതി.
കേസില്‍ മ്യൂസിയം പോലീസ് ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തും. സര്‍ക്കാരിനെതിരെയുള്ള ഗൂഢാലോചന കേസില്‍ ജോര്‍ജിനെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ച് ചോദ്യം ചെയ്തു കൊണ്ടിരിക്കെ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി പരാതിയുമായി എത്തുകയായിരുന്നു. മ്യൂസിയം പോലീസ് സ്റ്റേഷനില്‍ എത്തിയാണ് പരാതി നല്‍കിയത്. ഐപിസി 354, ഐപിസി 354 എ വകുപ്പുകള്‍ ചുമത്തിയാണ് ജോര്‍ജിനെതിരെ കേസെടുത്തിരിക്കുന്നത്.