തിരുവനന്തപുരം> ലൈഫ് ഭവനപദ്ധതി ഗുണഭോക്തൃ പട്ടികയില്‍ 46,377 പേരെക്കൂടി ഉള്‍പ്പെടുത്തി. ആദ്യഘട്ട അപ്പീല്‍ പരിശോധനയ്ക്കുശേഷമാണ് ഇവരെ ഉള്‍പ്പെടുത്തിയത്.
ആകെ 5,60,758 കുടുംബങ്ങളുമായി പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു. ഇവ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. www.life2020.kerala.gov.in വെബ്സൈറ്റിലും അപ്പീലിന്റെ സ്ഥിതി അറിയാം.
രണ്ടാംഘട്ട അപ്പീല്‍ എട്ടുവരെ ഓണ്‍ലൈനായി സ്വീകരിക്കും. ആദ്യ കരട് പട്ടികയില്‍ 5,14,381 പേരായിരുന്നു. പുതിയ പട്ടികയില്‍ 3,63,791 പേര് ഭൂമിയുള്ള ഭവനരഹിതരും 1,96,967 പേര് ഭൂ–- ഭവനരഹിതരുമാണ്. അപ്പീലിലൂടെ 35,750 ഭൂമിയുള്ള ഭവനരഹിതരും 10,627 ഭൂ–- ഭവനരഹിതരും പട്ടികയില്‍ ഇടംനേടി.
രണ്ടാംഘട്ടം അപ്പീലുകള്‍ കലക്ടര്‍ അധ്യക്ഷരായ കമ്മിറ്റി പരിശോധിക്കും. 20നകം തീര്‍പ്പാക്കി പുതുക്കിയ പട്ടിക 22ന് പ്രസിദ്ധീകരിക്കും. വാര്‍ഡ്/ ഗ്രാമസഭ, തദ്ദേശ ഭരണസമിതി അംഗീകാരം നല്‍കിയശേഷം ആഗസ്ത് 16ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. സമയബന്ധിതമായി അപ്പീല്‍ തീര്‍പ്പാക്കി പട്ടിക തയ്യാറാക്കിയ ഉദ്യോഗസ്ഥരെ മന്ത്രി എം വി ഗോവിന്ദന് അഭിനന്ദിച്ചു.