സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഐഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കും. ഫോണ്‍ വിവരങ്ങളുടെ മിറര്‍ കോപ്പി ലഭിക്കുന്നതിനായി ഇഡി എന്‍ഐഎ കോടതിയെ സമീപിക്കും.നാളെയാണ് ഫോണിലെ വിവരങ്ങള്‍ ലഭിക്കാന്‍ ഇ ഡി അപേക്ഷ നല്‍കുക.
സ്വപ്ന സുരേഷിന്റെ മുഖ്യമന്ത്രിക്കെതിരായുള്ള വെളിപ്പെടുത്തലിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ ഉണ്ടെന്ന മൊഴി സ്ഥിരീകരിക്കാനാണ് അന്വേഷണസംഘം ഇതിലൂടെ ശ്രമിക്കുന്നത്. ക്ലിഫ് ഹൗസിലെ രഹസ്യ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നായിരുന്നു സ്വപ്നയുടെ മൊഴി. 2016-2017 വര്‍ഷങ്ങളില്‍ സ്വപ്ന സുരേഷ് ഉപയോഗിച്ച ഐ ഫോണ്‍ ആണ് പരിശോധിക്കുക.
അതേസമയം മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ പുതിയ ആരോപണങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധമാര്‍ച്ച് ഇന്ന് നടക്കും. ആരോപണങ്ങള്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ കേന്ദ്രഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് യുഡിഎഫിന്റെ ആവശ്യം.