എസ്എഫ്ഐക്കാര്‍ ആക്രമിച്ച എംപി ഓഫീസ് തന്റേതല്ല, ജനങ്ങളുടേതാണെന്ന് രാഹുല്‍ഗാന്ധി എംപി. അക്രമം നടത്തിയത് കുട്ടികളാണ്. കുട്ടികളോടു പരിഭവമില്ല. ദേഷ്യവുമില്ല. കുട്ടികളുടെ ഈ പ്രവര്‍ത്തി മറക്കാവുന്നതേയുള്ളു. പക്ഷേ അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്ന് ഇവര്‍ തിരിച്ചറിയണം. രാഹുല്‍ഗാന്ധി പറഞ്ഞു. എസ്എഫ്ഐക്കാര്‍ വച്ച വാഴ എടുത്തു മാറ്റിയാണ് രാഹുല്‍ഗാന്ധി ഓഫീസിലെ കസേരയില്‍ ഇരുന്നത്.