സുരക്ഷിതമല്ലാത്ത അമൃതം പൊടി അംഗനവാടി വഴി വിതരണം ചെയ്യപ്പെട്ടതായി സി എ ജി റിപ്പോർട്ട് .സുരക്ഷിതമല്ലെന്ന് കണ്ടെത്തിയശേഷം തുടർനടപടികൾ ഉണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.6 മാസം മുതൽ 3 വയസുവരെയുള്ള കുട്ടികൾ ഉപയോഗിക്കുന്ന അമൃതം പൊടിയുടെ ഉത്പാദനം കുടുംബശ്രീക്കാണ്.പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും ഗുണമേന്മയുള്ള ഭക്ഷണം കുട്ടികളിലേക്കെത്തിക്കുന്നതിനും ടേക്ക് ഹോം റേഷൻ (THR) പദ്ധതി പ്രകാരമാണ് അമൃതും പൊടി നൽകി വരുന്നത്.അംഗനവാടികളിൽ നിന്നും നിർമ്മാണയൂണിറ്റുകളിൽ നിന്നും സാമ്പിളുകൾ എടുക്കുന്നതിലെ വീഴ്ചയും ലബോറട്ടറികളിൽ പൂർണ പരിശോധന സംവിധാനം ഇല്ലാത്തതും റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നുണ്ട് . വീഴ്ചകൾ യഥാക്രമം പരിഹരിച്ചു ഗുണപ്രദവും പോഷകാഹാര സമ്പുഷ്ടവുമായ ന്യൂട്രിമിക്സ് എത്തിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്.