കർണാടകയിലെ സുള്ള്യയില്‍ ഭൂചലനം അനുഭവപ്പെട്ടു .ഭൂചലനത്തിന്റെ പ്രകമ്പനം കാസർഗോഡ് ജില്ലയിലെ പനത്തൊടി ,കല്ലേപ്പള്ളി പ്രദേശങ്ങളിലും ഉണ്ടായി .രാവിലെ 7 .45 നു വലിയ ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു .റിക്ടർ സ്കെയിലിൽ 3 .0 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്.ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല . ഇതിനു മുൻപ് ജൂൺ 25 നു സുള്ള്യയിൽ 2 .6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിട്ടുണ്ട് .