കൊച്ചി : ഇനി അവശേഷിക്കുന്ന 11 ദിവസങ്ങള്‍ ബിഗ് ബോസ് മത്സരാര്‍ത്ഥികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കൗണ്ട്ഡൗണ്‍ ദിനങ്ങളാണ്.
അതിനാല്‍ തന്നെ, മത്സര ബുദ്ധിയോടെ പരസ്പരം ഇഞ്ചോടിഞ്ചുളള പോരാട്ടമാണ് ബിഗ് ബോസ് മലയാളം സീസണ് 4 കാണാന്‍ കഴിയുന്നത്.
കഴിഞ്ഞുപോയ മൂന്ന് സീസണുകളെ അപേക്ഷിച്ച് വ്യത്യസ്ത മത്സരാര്‍ത്ഥികള്‍ മികവ് പുലര്‍ത്തുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ സീസണിന് ഉണ്ട്. റിയാലിറ്റി ഷോ ആരംഭിച്ച് രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷകര്‍ക്ക് ഇക്കാര്യം വ്യക്തമായതാണ്.
ഷോ അവസാനിക്കാന്‍ കുറച്ചു ദിനങ്ങള്‍ ബാക്കി നില്‍ക്കെ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകളാണ് ബിഗ് ബോസിനെ കുറിച്ച് നടക്കുന്നത്. വൈറലാകുന്ന പല പ്രതികരണങ്ങളും ഇതിനുപിന്നാലെ ഉണ്ടാകുന്നു.
1ഇപ്പോളിതാ മത്സരാര്‍ത്ഥികളായ ബ്ലെസ്ലിയെയും റിയാസിനെയും താരതമ്യം ചെയ്തുള്ള ഒരു കുറിപ്പ് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഒരു ബിഗ് ബോസ് ആരാധകന്. ബ്ലെസ്ലിയെ പിന്തുണച്ചും റിയാസിനെ ചോദ്യം ചെയ്തുമുള്ള വൈറല്‍ കുറിപ്പാണിത്. ഇതുവരെ ബിഗ് ബോസില്‍ 47 ടാസ്കുകള് നടന്നതായും 22 ടാസ്ക്കുകളിലും വിജയിച്ചത് ബ്ലെസ്ലി ആണെന്നും ബിഗ് ബോസ് ആരാധകര്‍ പറയുന്നു.
2
റിയാസ് വിജയിച്ചത് ആദ്യ രണ്ട് ടാസ്ക്കുകളില് മാത്രമാണെന്ന് കുറ്റപ്പെടുത്തിയും പരാമര്‍ശിക്കുന്നു. ഒരു എത്തിക്സും ഇല്ലാത്ത വ്യക്തി എന്നാണ് റിയാസിനെ കുറിച്ച് ആരാധകന് വിലയിരുത്തുന്നത്. ബ്ലെസ്ലിയ്ക്ക് അവന്റെ ആശയങ്ങള്‍ പറഞ്ഞു പ്രതിഫലിപ്പിക്കാന്‍ അറിയില്ലെന്നും അവന് ആരെയും ചൊറിയാറില്ലെന്നും കുറുപ്പില്‍ പറയുന്നു
3
വൈറലായ കുറുപ്പിന്റെ പൂര്‍ണമായ വാക്കുകള്‍; –
‘ബ്ലെസ്ലിയും, റിയാസും തമ്മില്‍ ഇന്നേവരെ ഉള്ള അവരുടെ ബിഗ് ബോസ് വീട്ടിലെ പ്രകടനത്തെ കണക്കിലെടുത്ത് കൊണ്ട് ഒരു താരതമ്യം.
4
ബ്ലെസ്ലി :- ബിഗ് ബോസ് വീട്ടില്‍ ഇന്നേ വരെ 47 ടാസ്കുകള് ഉണ്ടായിട്ടുണ്ട്…( വീക്കിലി ടാസ്ക് , ലക്ഷറി ടാസ്ക് , ജയില്‍ നോമിനേഷന് ടാസ്ക് , ക്യാപ്റ്റന്‍ ടാസ്ക്, ടിക്കറ്റ് ഫിനാലെ ടാസ്ക് )… ഇതില്‍ 22 ടാസ്കുകള് വിജയിച്ചത് ബ്ലെസ്ലി മാത്രമാണ്. അവന് അവന്റെ ആശയങ്ങള്‍ മറ്റുള്ളുവരെ പോലെ പറഞ്ഞു ഫലിപ്പിക്കനുള്ള കഴിവില്ല. വെറുതെ പോയി ആരെയും ചൊറിയാറില്ല. ടോക്സിക് സംസാരം ഇല്ല. നല്ല പ്ലെയര്‍ ആണ്.
5
എപ്പോഴും എല്ലാ ഷോയിലേയും വിന്നര്‍ വായ തുറന്നാല്‍ ടോക്സിക് ടോക്ക് ചെയ്താല്‍ മാത്രമേ വിജയിക്കൂ എന്നാണെങ്കില്‍, തീര്‍ച്ചയായും ഇവന് അതിനുള്ള കഴിവില്ല.
റിയാസ് :- ആകെ വിജയിച്ചിരിക്കുന്നു 2 ടാസ്ക് മാത്രം… അതും നേടിയത് ടോക്സിക് ടോക്ക് കൊണ്ടും, ലേഡീസ് മാനറിസവും കൊണ്ട് മാത്രം
6
ഷോയിലെ നിലനില്‍പ്പിന് വേണ്ടി ഒരു എത്തിക്സ് ഇല്ലാത്ത ഒരു വ്യക്തി.. എല്ലാവര്‍ക്കുമറിയാം റോബിന്റെ എതിര്‍ത്തവര്‍ എല്ലാരും എപ്പോള്‍ ഇയാളെ അന്ധമായി സപ്പോര്‍ട്ട് ചെയ്യുകയാണ്… തീര്‍ച്ചയായും ഈ ഷോയില്‍ കോണ്ടെന്റ് ഉണ്ടാകുന്നതില്‍ ബ്രില്ലിയന്റ് ആണ് എന്ന്.. പക്ഷെ ഒരു സാമാന്യ മനുഷ്യന് ചേരുന്ന രീതിയില്‍ കളിക്കുവാന്‍ ശ്രമിക്കട്ടെ.
7
കാരണം യഥാര്‍ത്ഥ ലോകം ബിഗ് ബോസ് വീടിന് പുറത്താണ് അവിടെയാണ് എല്ലാവരുടെയും ജീവിതം