കേരള വ്യാപാര വ്യവസായി സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ശില്പശാല ജൂൺ 22 ന് ബാലരാമപുരത്ത് സംഘടിപ്പിക്കുമെന്ന് സമിതി ജില്ലാ ഭാരവാഹികൾ ബാലരാമപുരം പ്രസ്സ് ക്ലബിൽ നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചു. ബാലരാമപുരം കൽപടിയിൽ ആഡിറ്റോറിയത്തിൽ നടക്കുന്ന ശില്പശാല പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. സമിതി ജില്ലാ പ്രസിഡന്റ് എൻ സുധീന്ദ്രൻ അധ്യക്ഷതവഹിക്കും.
വ്യാപാരികളും സഹകരണ പ്രസ്ഥാനവും എന്ന സെക്ഷനിൽ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻനായരും, പൊതുസമൂഹത്തിൽ വ്യാപാരികളുടെ പങ്ക് എന്ന സെക്ഷനിൽ ലേബർ വെൽഫെയർ ബോർഡ് ചെയർമാൻ സി ജയൻബാബുവും, വ്യാപാരികളും തൊഴിലാളി സംഘടനകളും എന്ന സെക്ഷനിൽ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ രാമുവും, കോവിഡാനന്തര വ്യാപാരവും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ അനിവാര്യതയും എന്ന സെക്ഷനിൽ ഇന്റർനാഷണൽ സർട്ടിഫൈഡ് പ്രൊഫഷണൽ ട്രെയിനർ എം എസ് രാജീവ്കുമാറും സംസാരിക്കും.
സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു സംഘടന റിപ്പോർട്ട് അവതരിപ്പിക്കും. കെ അൻസലൽ എംഎൽഎ , കൈത്തറി തൊഴിലാളി യൂണിയൻ സംസ്ഥാന കൗൺസിൽ അംഗം പാറക്കുഴി സുരേന്ദ്രൻ, സമിതി ജില്ലാ സെക്രട്ടറി എം ബാബുജാൻ എന്നിവർ സംസാരിക്കുമെന്നും സമിതി ജില്ലാ പ്രസിഡന്റ് എൻ സുധീന്ദ്രൻ, സെക്രട്ടറി എം ബാബുജാൻ, ട്രഷറർ പി എൻ മധു, മൊബൈൽ വ്യാപാരി സമിതി ജില്ലാ സെക്രട്ടറി തമീം, നേമം എരിയ സെക്രട്ടറി എസ് സുരേഷ്ചന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു