തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണ ജോര്‍ജ്.
അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് മന്ത്രി ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്കി. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും സംഭവുമായി ബന്ധപ്പെട്ട് ഉന്നതതലയോഗം ഉടന്‍ തന്നെ വിളിച്ചു ചേര്‍ക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
അതേസമയം ആശുപത്രിയുടെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രോഗിയുടെ നില അതീവ ഗുരുതരമായിരുന്നുവെന്നും രോഗി വീട്ടില്‍ നിന്നും വരികയായിരുന്നു അതിനാലാണ് കാലതാമസമുണ്ടായതെന്നും ഡോഷ്ടര്മാര് പറഞ്ഞു. എട്ടുമണിക്ക് തന്നെ ശസ്ത്രക്രിയ ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി.